KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസ്സിനെയും കേരളാ കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് മന്ത്രി എം.എം മണി

കോഴിക്കോട്: കോണ്‍ഗ്രസ്സിനെയും കേരളാ കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്സുമായി സഹകരിക്കാം എന്നാല്‍ കേരളാ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ പറ്റില്ല എന്നുള്ളത് വട്ട് നിലപാടാണെന്നും എം.എം മണി പറഞ്ഞു. പാര്‍ട്ടിക്ക് കേരളത്തില്‍ ഒറ്റക്ക് നില്‍ക്കാനുള്ള ശക്തി ഉണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കേണ്ട കാര്യമില്ലെന്നും എംഎം മണി കോഴിക്കോട് പറഞ്ഞു.

പൊലീസുകാര്‍ക്ക് രാഷ്ട്രീയം ഉണ്ടാകുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. പല രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് പൊലീസുകാര്‍. ജോലിയില്‍ രാഷ്ട്രീയം കാണിക്കരുത് എന്നേ ഉള്ളൂ. പൊലീസിന്റെ വീഴ്ചയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുന്നു എന്നതാണ് കാര്യമെന്നും മന്ത്രി എം.എം. മണി കോഴിക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *