KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹെഡ്‌പോസ്റ്റോഫീസ് സി.പി.ഐ.എം നേതൃത്വത്തിൽ ഉപരോധിച്ചു

കൊയിലാണ്ടി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാർ തുടർന്നുപോരുന്ന ജനദ്രോഹനയങ്ങൾക്കുമെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ കെ. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

post 1

നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരത്തിലൂടെ പ്രകടനമായെത്തി പോസ്റ്റോഫീസിനു മുമ്പിൽ സംഗമിക്കുകയായിരുന്നു. ഏരിയ കമ്മറ്റി സെക്രട്ടറി കെ.കെ മുഹമ്മദ്, അംഗങ്ങളായ ടി.കെ ചന്ദ്രൻ, ടി. ഗോപാലൻ, എ.എം സുഗതൻ, പി.വി മാധവൻ തുടങ്ങിയവർ സംസാരിച്ചു.