KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നിശ്ചലം

കൊയിലാണ്ടി: ലോക് ഡൗണിന് സമാനമായി രണ്ടാം ദിവസവും കൊയിലാണ്ടി നിശ്ചലം. ഹർത്താലിന് സമാനമായ അവസ്ഥയാണ് രണ്ട് ദിവസങ്ങളിലും പ്രകടമായത്. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം പൂർണ്ണമായും സഹകരിച്ചു. അത്യാവശ്യത്തിനു മാത്രമെ ജനം പുറത്തിറങ്ങുന്നുള്ളൂ. തിരക്കേറിയ നഗരം നിശ്ചലാവസ്ഥയിൽ ആണ്. കൊറോണ വ്യാപനം തടയാനായി കണ്ടെയ്മെമെൻ്റ് സോണുകളിൽ പോലീസ് ഇന്നലെ മൈക്കിൽ ബോധവൽക്കരണം നടത്തിയിരുന്നു. ആവശ്യവസ്തുക്കൾ വില്കുന്ന കടകളും, മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നത്. തിരക്കേറിയ കൊയിലാണ്ടി ഹാർബറും നിശ്ചലമാണ്. താലൂക്കാശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം നാമമാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *