KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയ്ക്കി വീണ്ടും അംഗീകാരം

കൊയിലാണ്ടി:  തുടർച്ചായായ മൂന്നാം വർഷവും അവാർഡ് കരസ്ഥമാക്കി കൊയിലാണ്ടി നഗരസഭ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2018ലെ അവാർഡാണ് വീണ്ടും കൊയിലാണ്ടി നഗരസഭയെ തേടിയെത്തിയത്.  ലോക പരിസ്ഥിതി ദിനമായ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

മനാലിന്യ നർമ്മാർജ്ജനം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോകോൾ പാലിക്കൽ എന്നവയിൽ നടത്തിയിട്ടുള്ള സ്തുത്യർഹമായ ഇടപെടൽ എന്നിവ വിലയിരുത്തിയാണ് അവാർഡിന് അർഹത നേടിയത്.  2016ൽ ഒന്നാം സ്ഥാനവും, 2017ൽ രണ്ടാം സ്ഥാനവും 2018ൽ വീണ്ടും രണ്ടാം സ്ഥാനം നൽകിയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കൊയിലാണ്ടിയ്ക്കി അഗീകാരം നൽകിയത്. ഒപ്പം ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും രണ്ടാം സ്ഥാനത്തിന് അർഹത നേടിയിട്ടുണ്ട്.

ഇത്തവണ ഒന്നാം സ്ഥാനത്തിന് പരിഗണിച്ചത് ആലപ്പുഴ മുനിസിപ്പാലിറ്റിയെയാണ്. മൂന്നാം സ്ഥാനം വടകരയും ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയും കരസ്ഥമാക്കി.

Advertisements

ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, സീമ. കെ, ചന്ദ്രിക കെ. കെ,
മുൻസിപ്പൽ സെക്രട്ടറി, ഷെറിൻ ഐറിൻ സോളമൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എം. അബ്ദുൾ മജീദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *