KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വൃന്ദാവനം അംഗൻവാടിയിൽ തുള്ളിമരുന്ന് വിതരണം നടത്തി

.
കൊയിലാണ്ടി: ഭാരതത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്തുന്നതിനുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും അംഗൻവാടികളിലും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തി. പെരുവട്ടൂർ വാർഡ് 13-ലെ വൃന്ദാവനം അംഗൻവാടിയിൽ ഒരുക്കിയ പ്രത്യേക ക്യാമ്പിൽ കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ പോളിയോ വാക്സിൻ നൽകി.
.
.
ഹെൽത്ത് ഇൻസ്പെക്ടർ എലിസബത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയിഷ, അംഗൻവാടി അധ്യാപികമാരായ പ്രസീദ എൻ. കെ., സുനിത കെ. എം. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിപുലമായ സൗകര്യങ്ങളോടെയാണ് ക്യാമ്പ് ഒരുക്കിയിരുന്നത്. നിരവധി കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും രാജ്യത്തിന്റെ പോളിയോ വിമുക്ത പദവി നിലനിർത്തുന്നതിനും രക്ഷിതാക്കളുടെ സഹകരണവും സാന്നിധ്യവും പരിപാടിയുടെ വിജയത്തിന് കരുത്തേകി.
Share news
error: Content is protected !!