KOYILANDY DIARY

The Perfect News Portal

അമൃത ആശുപത്രിയില്‍ സഹോദരനെ ട്യൂമര്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചപ്പോള്‍ ഗുരുതര ചികില്‍സാപിഴവുണ്ടായെന്ന് ആരോപിക്കുന്ന ശ്രീലക്ഷ്മി.എസ്.നായരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു

കൊച്ചി: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സ കിട്ടാതെയുള്ള തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണം,ആര്‍സിസിയെ പ്രതിക്കൂട്ടിലാക്കി പിഞ്ചുകുഞ്ഞിന് രക്തദാനത്തിലൂടെ എച്ചഐവി വൈറസ് പകര്‍ന്ന സംഭവം, ഡോ.റെജി ജേക്കബിന്റെ ഭാര്യ ഡോ.മേരി റെജിയുടെ മരണത്തിനിടയാക്കിയ ചികില്‍സാപിഴവ് ആരോപണം എന്നിങ്ങനെ സമീപകാലത്ത് കേരളീയ മന:സാക്ഷിയെ പിടിച്ചുലച്ച വിവാദങ്ങള്‍ ഏറെ. ഏറ്റവുമൊടുവില്‍ തന്റെ സഹോദരനെ ട്യൂമര്‍ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുണ്ടായ അനുഭവം വിവരിക്കുകയാണ് ശ്രീലക്ഷ്മി എസ്.നായര്‍. കീമോതെറാപ്പിക്കിടെ സഹോദരനുണ്ടായ നെഞ്ചുവേദന ഡോക്ടര്‍മാര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ശ്രീലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. മനുഷ്യജീവനേക്കാള്‍ പണത്തിന് വില കല്‍പിക്കുന്ന സ്വകാര്യ ആശുപത്രികളുടെ ശൈലിയെയും ശ്രീലക്ഷ്മി വിമര്‍ശിക്കുന്നു.

ശ്രീലക്ഷ്മി എസ്.നായര്‍ ജൂണ്‍ ഒന്നിന് ഇട്ട പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എഴുതണോ വേണ്ടയോ എന്നു ഒരുപാട് ആലോചിച്ചു…. ഇനി ഒരു കുടുംബവും കരയരുതെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ് എഴുതുന്നു…..

Advertisements

എന്റെ സഹോദരന്‍ Sooraj Krishna S Nair ഇ കഴിഞ്ഞ may 13 നു Amrita Institute of medical science and research centre, cochin il ചികത്സയിലിരിക്കെ മരണപെട്ടു…. മരണകാരണം cardiac arrest ആയിരുന്നു.. എന്നാല്‍ ഇ കാര്‍ഡിയാക് പ്രോബ്ലം പെട്ടന്ന് ഒരു ദിവസം എങ്ങനെ ഉണ്ടായി എന്നത് എല്ലാവരും അറിയണം എന്നു തോന്നിയതാണ് ഇങ്ങനൊരു പോസ്റ്റ് ഇടാന്‍ ഉണ്ടായ കാരണം..

ഡോക്ടര്‍ മാരെ അമിതമായി വിശ്വസിച് അവരുടെ ചിലകത്സ പിഴവുമൂലം മരണം ഏറ്റു വാങ്ങേണ്ടി വന്ന 25 കാരന്‍… Tumour എന്ന രോഗം അതിന്റെ ആദ്യ സ്റ്റേജ് എന്നു പോലും പറയാന്‍ കഴിയാത്ത.. എല്ലാ ഡോക്ടര്‍ മാരും ഒരേപോലെ 100% നിസാരം എന്നു ഉറപ്പു നല്‍കിയ രൂപത്തില്‍ എന്റെ സഹോദരനെയും ബാധിച്ചിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ് കൂടാതെ തനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന ഏട്ടന്റെ ആത്മവിശ്വാസം കഴിഞ്ഞ ഇ 4 മാസവും ഞങ്ങളെ മുന്നോട്ടു നയിച്ചു.. ഓപ്പറേഷന്‍ പോലും വേണ്ടിവരില്ല chemotherapy ചെയ്താല്‍ മാറുന്ന അസുഖമേ ഒള്ളു എന്നു പറഞ്ഞപ്പോള്‍ നമ്മള്‍ ആ ചികത്സക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു… chemo ചെയുമ്ബോള്‍ side effects എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോഴും ലഭിച്ച മറുപടി മുടി പോകും എന്നുള്ളത് മാത്രം ആയിരുന്നു….4 Chemo ആയിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം…. 3 chemo കഴിഞ്ഞപ്പോഴേക്കും ഏട്ടനു chest pain ഉള്ളതായി പറഞ്ഞു… ഡോക്ടറോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി അതു gas ന്റെ ആണ്… അവനു പേടി കാരണം ഓരോന്നു തോന്നുന്നതാണ് എന്നാണ്… അന്നും ഏട്ടന്‍ പറഞ്ഞു എനിക്ക് എന്തിനാ പേടി വേദന ഉണ്ടെന്നു പറഞ്ഞത് സത്യമാണ്… ആ വാക്കുകള്‍ doctors നിര്‍ദാക്ഷണ്യം തട്ടിക്കളഞ്ഞു…. പിന്നീടും പലതവണ വേദന ആവര്തിച്ചപ്പോഴും ലഭിച്ച മറുപടികു മാറ്റം ഉണ്ടായിരുന്നില്ല…. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചുമച്ചു തുപ്പിയതില്‍ ചോരയുടെ അംശം കണ്ടു അതു ഡോക്ടറോട് പറഞ്ഞു ചുമച്ചു തുപ്പിയാല്‍ അതിപ്പോ നീ ആയാലും ഞാന്‍ ആയാലും ചോര ഒകെ കാണും നീ ഒന്നു പേടിക്കാതെ ചുമ്മാ ഇരി സൂരജെ എന്നു പറഞ്ഞു കളിയാക്കി ചിരിച്ചിട്ട് പോയി…. ഡോക്ടര്‍ പറയുന്നത് സത്യമായിരിക്കും എന്നു ചിന്തിക്കുന്ന ഏതൊരു സാദാരണകാരനെയും പോലെ ചിന്തിക്കാനേ ഞങ്ങക്കും സാധിച്ചൊള്ളു…. ദിവസങ്ങള്‍ പലതായിട്ടും ചോരയുടെ അംശം അങ്ങനെ തുടര്‍ന്നു… എന്തിനും ഏതിനും ന്യായീകരണ വാദം തുടര്‍ന്നു ഡോക്ടര്‍മാരും.. ഒരു മാസത്തോളം വേദന പറഞ്ഞിട്ടും എല്ലാം gas ആണെന്നു പറഞ്ഞു തള്ളിയപ്പോഴും സാദാരണകാരന്റെ യുക്തിക്കു amrita പോലൊരു വലിയ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞത് ശെരിയാണെന്നു ചിന്തിക്കാനേ സാധിച്ചൊള്ളു…

വേദനകള്‍ക് ഇടയിലും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു അതിലേക്കു വേണ്ടി പലതും ചെയ്തു……. ചികത്സക് അവസാനം CT scan ചെയ്തു നോക്കാന്‍ പോയ ദിവസം എന്നും കാണാറുള്ള ഡോക്ടര്‍ ഇല്ലാത്തതിന്റെ പേരില്‍ അവിടുത്തെ ഒരു junior ഡോക്ടറെ കണ്ടു…. വേദനയെ പറ്റി പറഞ്ഞ ഉടനെ അദ്ദേഹം പറഞ്ഞത് അങ്ങനൊരു വേദന വരാന്‍ പാടില്ലാലോ… Senior ഡോക്ടറോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ലേ എന്നു…. ഒരു മാസത്തില്‍ ഏറെ ആയി താന്‍ പറഞ്ഞിട്ടും senior doctor ശ്രിദിച്ചില്ല എന്നു പറഞ്ഞപ്പോള്‍ എത്രയും വേഗം chest ന്റെ CT scan അടുക്കാന്‍ നിര്‍ദ്ദേശിച്ചു….. CT scan റിപ്പോര്‍ട്ടില്‍ കാണുന്നു block undenu…. അതിന്റെ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് chemo ചെയുന്ന ആളുകളില്‍ 100ഇല്‍ ഒരാള്‍ക്ക് ഇങ്ങനെ വരാം എന്നു….. ഇത് അറിയാമെങ്കില്‍ എന്തുകൊണ്ട് ആ ഒരാള്‍ എന്റെ ഏട്ടനായിക്കൂടാ എന്നു ഇവര്‍ ചിന്തിച്ചില്ല… എന്തുകൊണ്ട് ഇത്രയും ലക്ഷണങ്ങള്‍ കാണിച്ചിട്ടും അതിനു ചികല്‌സിച്ചില്ല……..അവിടെയും അവര്‍ block നെ നിസാരവത്കരിച്ചു…. ഇത് ഒരു ആഴ്ച ചെറിയ രണ്ടു injection എടുത്താല്‍ മാറാവുന്നതേ ഒള്ളു പേടിക്കണ്ട കാര്യങ്ങള്‍ ഒന്നുമില്ല…. Injection നിസാര വിലയുടേതാണ് എന്നു പറഞ്ഞിരുന്നതുകൊണ്ട് ഒരുപാട് പണം നമ്മളും കരുതിയിരുന്നില്ല….. പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു… നിസാരമെന്നു പറഞ്ഞ block നിമിഷങ്ങള്‍ക്കകം വലുതായി.. കാലില്‍ നിന്നും ചെസ്റ്റിലേക് block കേറിയതാണ് എന്നു cardiac ലെ doctors പറഞ്ഞു….. വേദന ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ വേണ്ട ചികത്സ നല്കിയിരുനെങ്കില്‍ കാലിലെ മാറ്റമായിരുന്ന അസുഖത്തെ ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം മരണത്തിലേക്ക് നയിച്ച ഒന്നാക്കി.. പെട്ടന്ന് ccu ലേക്ക് മാറ്റണം injection എടുക്കണം.. വില കുറഞ്ഞ injection നു side എഫക്‌ട് ഒരുപാടുണ്ട് വില കൂടിയ injection എടുത്താല്‍ കുഴപ്പം ഒന്നും വരില്ലെന്നു പറഞ്ഞപ്പോള്‍ എന്ന വിലകൂടിയ injection മതി എങ്ങനെ എങ്കിലും ഏട്ടനെ രക്ഷിച്ചാല്‍ മതിയെന്നും പറഞ്ഞു. .പണം കെട്ടാന്‍ താമസിച്ചു എന്നു പറഞ്ഞു മണിക്കൂറുകള്‍ ചികിത്സ നിഷേധിച്ചു…. രണ്ടു ദിവസം bp down ആയി തന്നെ തുടര്‍ന്നു..

അതില്‍ നിന്നെല്ലാം ശനി ആഴ്ച മാറ്റം വരികെയും തികച്ചും നോര്‍മല്‍ ആവുകയും ചെയ്തു…Chest infection ഉണ്ട് അതിനുള്ള മരുന്നുകള്‍ ഉടനെ ആരംഭിക്കും എന്നും ഡോക്ടര്‍സ് പറഞ്ഞു.. രാത്രി 10 മണിയോടെ ഏട്ടനെ കേറി കാണുകയും സംസാരിക്കുകയും ചെയ്തു… ഞായറാഴ്ച വാര്‍ഡിലേക് മാറ്റേണ്ട ഡോക്ടര്‍ മാര്‍ കുറവാണു തിങ്കളാഴ്ച വാര്‍ഡിലേക് മാറ്റാം എന്നു പറഞ്ഞിട്ട് 10:15 ഓടെ എല്ലാം തകിടം മറിഞ്ഞു…. വെന്റിലേറ്റര്‍ ലേക്ക് മാറ്റി ശ്വാസ തടസം വന്നു എന്നു പറഞ്ഞു…. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ആണുങ്ങള്‍ ഇല്ലേ അവരോടു സംസാരിക്കണമ് എന്നു ഡോക്ടര്‍ പറഞ്ഞു… ആ ഡോക്ടറുടെ കാലില്‍ വീണു കരഞ്ഞു ചോദിച്ചു എന്താ എട്ടന് പറ്റിയതെന്… മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല ആ കാലു പിറകോട്ടു വലിച്ചിട്ടു അയാള്‍ ccu റൂമില്‍ കേറി ഡോര്‍ ലോക്ക് ചെയ്തു…. ഇറങ്ങി വന്ന സിസ്റ്റേഴ്‌സ് തമ്മില്‍ മരിച്ചു എന്നു പറയുന്നത് കേട്ടപ്പോഴും അതു സംഭവിക്കല്ലേ എന്നു പ്രാര്തിച്ചു… കേറി കണ്ടോ എന്നു പറഞ്ഞപ്പോള്‍ ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ എന്നു കരഞ്ഞു കാണാന്‍ ചെന്നു… അമ്മ ഉരുട്ടി ഇട്ടു വിളിച്ചിട്ടും അവര്‍ തൊടരുതു ജീവന്‍ ഉണ്ടെന്നു പറഞ്ഞില്ല….. ആണുങ്ങള്‍ വന്നു ബഹളം വച്ചപ്പോള്‍ അവര്‍ പറഞ്ഞു ജീവനുണ്ട് ഒന്നും ഒന്നുംപറ്റീട്ടില്ല മരുന്നു മേടിച്ചു വേഗം തന്നാല്‍ മതി എന്നു….

അതിനു ശേഷം 25000 രൂപയില്‍ മേലെ മരുന്നുകള്‍ മേടിപ്പിച്ചു….. ഒന്നും എടുത്തിട്ടില്ലെന്നു പൂര്‍ണ ഉറപ്പുണ്ട് കാരണം ജീവനുള്ള ആളെ വെന്റിലേറ്ററില്‍ ഇരിക്കെ തൊടാന്‍ പോലും ഒരു ഹോസ്പിറ്റല്‍ ഉം സമ്മതിക്കില്ല…. 11:30 കു മുന്‍പേ കേറി കണ്ട അമ്മ അപ്പോഴേ പറഞ്ഞു എന്റെ കുഞ്ഞു പോയെന്നു…. അവര്‍ അതു സമ്മതിച്ചത് വെളുപ്പിന് 3:30 ………. അവിടെയും തീര്‍ന്നില്ല Amrita ഹോസ്പിറ്റല്‍ ലെ പണത്തോടുള്ള ആര്‍ത്തി. അന്നുവരെ ഉള്ള എല്ലാ ബില്ലും close ചെയ്തിട്ടും body വിട്ടുതരാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു….. ഇതെല്ലാം പറഞ്ഞത് നഷ്ടപെട്ട പണത്തിന്റെ കാര്യം അറിയിക്കാനല്ല…….. മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന Amrita hospital ന്റെ പച്ചയായ മുഖം എല്ലാവരും അറിയുവാനും ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ആരും കരയരുതെന്നും…. .എന്റെ ഏട്ടനെ പോലൊരു സ്വപ്നവും നഷ്ടപ്പെട്ട് പോവരുതെന്നും ആഗ്രഹിക്കുന്നത്‌കൊണ്ടാണ്………….

Leave a Reply

Your email address will not be published. Required fields are marked *