KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ ഓട്ടോറിക്ഷകൾ സൗജന്യമായി അണുവിമുക്തമാക്കി

കൊയിലാണ്ടി: നമ്മൾ ഇന്ത്യൻ ചാരിറ്റബിൾ & എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നഗരസഭയിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ സൗജന്യമായി അണുവിമുക്തമാക്കി.

കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ AടI പ്രകാശൻ പരിപാടി ഉൽഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ നമ്മൾ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് അംഗം ചിത്രാംഗദൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ബാബു (INTUC), ഗോപി ഷെൽട്ടർ (CITU), റാഫി (STU) എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി എ. സോമശേഖരൻ സ്വാഗതവും സി.ഐ.ടി.യു. മേഖലാ സെക്രട്ടറി എ. കെ. ശിവദാസൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *