KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ മാലിന്യം കത്തിച്ചത് ഭീതിപരത്തി

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡ് മേല്‍പ്പാലത്തിന് സമീപം മാലിന്യം കത്തിച്ചത് ഭീതിപരത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ്  മാലിന്യത്തിന് തീപിടിച്ചത്. നഗരസഭ ശേഖരിച്ച മാലിന്യത്തിനാണ് തീ കൊടുത്തത്. പ്ലാസ്റ്റിക് മാലിന്യം കത്തിയത് സമീപത്തുള്ളവരെ പ്രയാസപ്പെടുത്തി.

കൊയിലാണ്ടിയിലെ രണ്ടുയൂണിറ്റ് അഗ്നിശമനസേനയാണ് തീയണച്ചത്. ആഴ്ചകളോളം നഗരസഭ ശേഖരിച്ച മാലിന്യം ഒന്നിച്ചുകത്തിച്ചതാണ് പ്രശ്‌നമായത്.

Leave a Reply

Your email address will not be published. Required fields are marked *