KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കലാശക്കൊട്ടിന് നിയന്ത്രണം ഏർപ്പെടുത്തി

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന നാലാം തിയ്യതി ഞായറാഴ്ച കൊയിലാണ്ടിയിൽ കലാശക്കൊട്ടിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വിളിച്ചു ചേർത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. 4-ാം തിയ്യതി വൈകീട്ട് 5 മണി വരെയാണ് പ്രചാരണത്തിന് സമയം അനുവദിച്ചത്. കൊയിലാണ്ടി ടൗണിലേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല. പ്രചാരണത്തിന് ഓപ്പൺ ലോറികളിൽ പ്രചാരണം നടത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കൊയിലാണ്ടി പോലീസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *