KOYILANDY DIARY

The Perfect News Portal

കേരള പ്രവാസി സംഘം മേഖല കണ്‍വെന്‍ഷന്‍ വിന്‍സന്റ് ജോണ്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള പ്രവാസിസംഘം പന്തീരാങ്കാവ് മേഖല കണ്‍വെന്‍ഷന്‍ പന്തീരാങ്കാവ് ഗ്രാമ സേവിനി വായനശാലയില്‍ ചേര്‍ന്നു.  പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം സൗത്ത് ഏരിയാ പ്രസിഡന്റ് വിന്‍സന്റ് ജോണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് ഏരിയാ കമ്മറ്റി അംഗം അന്‍സിഫ് അലി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രവാസികളുടെ പെന്‍ഷന്‍ 2000 രൂപയായി വര്‍ദ്ധിപ്പിച്ച എല്‍. ഡി.എഫ് ഗവണ്മെന്റിനെ കണ്‍വെന്‍ഷന്‍ അനുമോദിച്ചു. സെക്രട്ടറി പി. രമേശന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *