KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി പ്രസ്സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ബാലുശ്ശേരി പ്രസ്സ് ക്ലബ്ബ് ഓഫീസ് ഗ്രാമപഞ്ചായത്ത് ലൈബ്രറി ബില്‍ഡിംഗില്‍ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കരുണന്‍ വൈകുണ്ഠം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പെരിങ്ങിണി മാധവന്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍ എം.പി, ലൈബ്രേറിയന്‍ ഐ.പി. വിശ്വന്‍, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സബിത.ഡി.വി, പ്രസ്സ്‌ ക്ലബ്ബ് സെക്രട്ടറി രവി മങ്ങാട്, ട്രഷറര്‍ ജയപ്രകാശ് തേനാക്കുഴി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *