KOYILANDY DIARY

The Perfect News Portal

തെരുവുനായ വന്ധ്യംകരണ പദ്ധതി പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്ര: തെരുവുനായ വന്ധ്യംകരണ പദ്ധതിയായ കരുണയുടെ പ്രാദേശിക സെന്റര്‍ പേരാമ്പ്ര
യില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തിന്റെയും കേരള മൃഗസംരക്ഷണ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കായണ്ണ, തുറയൂര്‍, കൂരാച്ചുണ്ട്, നടുവണ്ണൂര്‍, പേരാമ്പ്ര, മേപ്പയ്യൂര്‍, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, നൊച്ചാട് എന്നീ പഞ്ചായത്തുകളാണ് ഈ സെന്ററിനു കീഴില്‍ വരുന്നത്. ഇവിടെ നിന്ന് നായകളെ പിടിച്ച്‌ വന്ധ്യംകരണം നടത്തി പേവിഷബാധ വാക്സിന്‍ നല്‍കുകയും പിടിച്ച സ്ഥലത്ത് തന്നെ തിരിച്ചു വിടുകയുമാണ് പദ്ധതി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിമല്‍ റൈറ്റ് ഫണ്ട് എന്ന സന്നദ്ധ സംഘടനയാണ് ഇതിന്റെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.

 അതതു പഞ്ചായത്ത് പ്രസിഡന്റും സീനിയര്‍ വെറ്റിനറി സര്‍ജനുമാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കേണ്ടത്. വന്ധ്യംകരണത്തിനാവശ്യമായ ചെലവ് ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് വഹിക്കുക.

എ.സി. മോഹന്‍ദാസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: യു. ആര്‍. രാമചന്ദ്രന് മികച്ച ജന്തു ക്ഷേമ ക്ലബിനുള്ള അവാര്‍ഡ് വിതരണം ചെയ്തു. പി. കെ.റീന, യശോദ തെങ്ങിട, വി. കെ. അബ്ദുള്ള, എസ്. കെ. അസ്സയിനാര്‍, ബാദുഷ അബ്ദുള്‍ സലാം, പി. കെ ഷിഹാബുദ്ദീന്‍, പി. കെ. സന്തോഷ്,എ. കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഏ.കെ ബാലന്‍ സ്വഗതം പറഞ്ഞു .

Advertisements

Leave a Reply

Your email address will not be published. Required fields are marked *