KOYILANDY DIARY

The Perfect News Portal

കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ പോസ്‌റ്റോഫീസ് ധർണ്ണ

കൊയിലാണ്ടി: മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം സി. കുഞ്ഞമ്മദ്ഉദ്ഘാടനം ചെയ്തു.

സംരക്ഷണസമിതി ചെയർമാൻ വി. വി. സുധാകരൻ അദ്ധ്യക്ഷതവഹിച്ചു. സി. അശ്വനിദേവ്, മനോജ്, ഹരീഷ്‌കുമാർ, കെ. സുകുമാരൻ, ബാബു, ചന്ദ്രൻ, ഗിരീഷ് എന്നിവർ സംസാരിച്ചു. സംരക്ഷണസമിതി കൺവീനർ എ. സോമശേഖരൻ സ്വാഗതവും കെ. റാഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *