KOYILANDY DIARY

The Perfect News Portal

കെ ഫോൺ സംവിധാനം ഉടൻ കാര്യക്ഷമമാക്കണം: സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത

കൊയിലാണ്ടി: കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം വിദ്യാഭ്യാസരംഗത്തും സാങ്കേതിക രംഗത്തും വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.നമ്മുടെ വിദ്യാഭ്യാസരംഗം മുഴുവനായും ഓൺലൈൻ രീതിയിലേക്ക് വഴിമാറി. 2021-22 അദ്ധ്യയന വർഷം കൂടി പൂർണമായോ ഭാഗികമായോ ഓൺലൈൻ ആയി മാത്രം സ്കൂൾ നടത്തേണ്ട അവസ്ഥയാണ് സംജാതമാവുന്നത്.ഓൺലൈനായി നടക്കുന്ന അധ്യയന രീതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കെ – ഫോൺ സംവിധാനം ഉടൻ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മെയിലുകൾ അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *