KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു ജില്ലാ സാംസ്‌ക്കാരിക സംഗമം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ സാംസ്‌ക്കാരിക വേദിയുടെ സാംസ്‌ക്കാരിക സംഗമം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എസ്.എസ്.പി .യു ജില്ലാ സെക്രട്ടറി ഇ. ഗംഗാധരന്‍നായരെ ആദരിച്ചു. ഡോ: കെ.പി മോഹനന്‍, രമേശ് കാവില്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ജില്ലാ സാസംസ്‌ക്കാരിക വേദി കണ്‍വീനര്‍ പി. ചന്ദ്രന്‍ സ്വാഗതവും കെ. രാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ “കലാസായാഹ്നം” എം.പി അസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.