KOYILANDY DIARY

The Perfect News Portal

കെ.എസ്.ആ.ര്‍ടി.സി ഫെബ്രുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു

തിരുവനന്തപുരം > കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുംചെയ്യുന്ന സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കെ.എസ്.ആ.ര്‍ടി.സി (സിഐടിയു) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് വൈക്കം വിശ്വന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍, ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവനക്കാര്‍ക്ക്  39 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. ശമ്പളപരിഷ്കരണത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ കരാറിനുള്ള നടപടി ആരംഭിക്കുന്നില്ല.  തൊഴിലാളികളുടെ യോജിച്ച  പോരാട്ടത്തില്‍ക്കൂടി മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിയൂ. പണിമുടക്കിനു മുന്നോടിയായി 18ന്  ട്രാന്‍സ്പോര്‍ട്ട് ഭവനും മറ്റ് നാല് സോണല്‍ ഓഫീസും ഉപരോധിക്കാനും യോഗം തീരുമാനിച്ചു.