KOYILANDY DIARY

The Perfect News Portal

കാശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ് അന്തരിച്ചു

ഡല്‍ഹി> കാശ്‌മീര്‍  മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ്(79)അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും തോണ്ടവേദനയും ബാധിച്ച് ചികില്‍സയിലായിരുന്നു.പിന്നീട് അണുബാധ കൂടുകയായിരുന്നു.

ജമ്മു കാശ്‌മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി നേതാവായ മുഫ്‌തി  കാശ്‌മീരിന്റെ ആറാമത്തെ മുഖ്യമന്ത്രിയാണ്. നേരത്തെ  2002 മുതല്‍ 2005 വരെയും കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. രണ്ട് തവണ കേന്ദ്ര മന്ത്രിയും ആയിരുന്നു. മൂത്ത മകള്‍ മെഹ്ബൂബ മുഹമ്മദ് സെയ്ദ് അടുത്ത മുഖ്യമന്ത്രിയാകും. ദീര്‍ഘകാലം കോണ്‍ഗ്രസുകാരനായിരുന്ന മുഫ്‌തി രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്നു. കാശ്‌മീര്‍ വിഘടന വാദികളില്‍ നിന്നും നിരവധി ആക്രമണങ്ങള്‍ മുഫ്‌തി നേരിടേണ്ടി വന്നിട്ടുണ്ട്. നരസിഹം റാവു പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും 1999ല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി രൂപീകരിക്കുകയായിരുന്നു. ഗുല്‍ഷന്‍ ആണ് ഭാര്യ.  മക്കള്‍: മെഹ്ബൂബ മുഹമ്മദ് സെയ്ദ്, മെഹ്മൂദ സെയ്ദ്, റുബൈയാ സെയ്ദ്, മുഫ്‌തി തസഖ് സെയ്ദ്.