KOYILANDY DIARY

The Perfect News Portal

കെപിസിസി ആസ്‌ഥാനത്ത്‌ പോസ്‌റ്റർ പ്രളയം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിറകെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസില്‍ കലാപം. രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി പിരിച്ചുവിടണമെന്നും സീറ്റ് കച്ചവടക്കാരെയും ഒറ്റുകാരെയും പുറത്താക്കണമെന്നുമാണ് പോസ്റ്ററുകളില്‍ പറയുന്നത്. നേതൃത്വത്തെ വിമര്‍ശിച്ച്‌ തിരുവനന്തപുരത്ത് പലയിടത്തും ഇത്തരം പോസ്റ്ററുണ്ട്.

മുന്‍മന്ത്രി വി എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്ബാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കടുത്ത പ്രതിഷേധം

നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപിയും പ്രതികരിച്ചു. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ പി സി സിക്കുണ്ട്. പാര്‍ടിതലത്തില്‍ അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *