KOYILANDY DIARY

The Perfect News Portal

കെഎസ്‌ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ പിതാവും രണ്ട് മക്കളും മരിച്ചു

ഫറോക്ക് ദേശീയപാത 66 ല്‍ കോഴിക്കോട് മീന്‍ ചന്തയ്ക്കും ഫറോക്കിനുമിടയില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന് സമീപം പഴയ പോസ്റ്റ് ഓഫിസിന് മുന്‍വശം കെഎസ്‌ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നല്ലളം ചാലാറ്റി പാരാത്ത് മുല്ല വീട്ടില്‍ ഹസ്സന്‍കുട്ടി (58) മക്കളായ അബ്ദുള്‍ ഖാദര്‍ (12) ബഹാവുദ്ദീന്‍ (18) എന്നിവരാണ് മരിച്ചത്.

രാമനാട്ടുകര ഭാഗത്തു നിന്നും നല്ലളത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരും കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സും കൊടിയ വളവില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തും അബ്ദുല്‍ ഖാദര്‍ സമീപത്തെ സ്വകാര്യാശുപത്രിയിലുമാണ് മരിച്ചത്. ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസിന് സമീപം പഴയ പോസ്റ്റ് ഓഫീസിന് മുന്‍വശം വ്യാഴാഴ്ച രാത്രി 11.15നായിരുന്നു അപകടം. ഹസ്സന്‍ കുട്ടിയുടെ ഭാര്യ: ആയിഷ‌, മറ്റു മക്കള്‍ : ബദറുദ്ദീന്‍, റബീഅത്ത്, ഉമറുല്‍ ഫാറൂഖ്, മുഹമ്മദ് സാലിഹ്.

Leave a Reply

Your email address will not be published. Required fields are marked *