KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കൊയിലാണ്ടി: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നമ്പ്രത്ത്കര പൂളക്കൽ കുനി ശ്യാമിൽ (18) ആണ് മരിച്ചത്. ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. മുഹമ്മദ്, ആയിഷ ദമ്പതികളുടെ മകനാണ്. ഞായറഴ്ച രാവിലെ കോതമംഗലം ക്ഷേത്ര കുളത്തിലാണ് സംഭവം നീന്തുന്നതിനിടെ കുഴഞ്ഞു പോവുകയായിരുന്നു.

കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ. ഷെമി, ബിലാൽ,

Leave a Reply

Your email address will not be published. Required fields are marked *