KOYILANDY DIARY

The Perfect News Portal

കാപ്പാട് – ഹാര്‍ബര്‍ തീരദേശ പാതയില്‍ അപകട ഭീഷണി ഉയർത്തി കുഴി പ്രത്യക്ഷപ്പെട്ടു

കൊയിലാണ്ടി: കാപ്പാട് – ഹാര്‍ബര്‍ തീരദേശ പാതയില്‍ വിരുന്നുകണ്ടി പാലത്തിനുസമീപം വലിയ കുഴി. പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം അവസാനിക്കുന്നിടത്താണ് കുഴി ഉണ്ടായത്. ഇതറിയാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, രാവിലെ കടലില്‍പ്പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും, പ്രഭാതസവാരി ചെയ്യുന്നവര്‍ക്കും കുഴി ഭീഷണിയാണ്. കുഴി നികത്താന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *