KOYILANDY DIARY

The Perfect News Portal

ദിലീപ് വീണ്ടും ഹൈെക്കോടതിയിലേക്ക്

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ഹൈെക്കോടതിയെ സമീപിക്കുന്നു. അഡ്വ. ബി രാമന്‍പിള്ള ദിലീപിനുവേണ്ടി ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. ദിലീപിന്റെ സഹായിയും ഡ്രൈവറുമായ അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്ബാകെ ഹാജരായ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെടും. നേരത്തെ അഡ്വ. രാംകുമാറാണ് ഹാജരായിരുന്നത്.

ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞതവണ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത സംസ്ഥാനത്തെ ആദ്യ കേസാണിതെന്നും അന്വേഷണസംഘം ബോധിപ്പിച്ചിരുന്നു. കൂടാതെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്തിയിട്ടില്ല. അക്കാര്യവും ചൂണ്ടികാട്ടിയാണ് ജാമ്യം നിഷേധിച്ചിരുന്നത്.

അതേസമയം കേസില്‍ ദിലീപിന്റെ സഹോദരിയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരി ഭര്‍ത്താവിനേയും മറ്റുചില ബന്ധുക്കളേയും ചോദ്യം ചെയ്തിരുന്നു. അതിനിടെ ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്ബ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരവും പുത്തുവന്നിട്ടുണ്ട്. അതേകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.  യുവതി നിലവില്‍ വിദേശത്താണെന്നും പറയുന്നു. ദിലീപിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്തേക്കും.

Advertisements

അതേസമയം കേസില്‍ 30 ദിവസത്തിനിടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. പള്‍സര്‍ സുനിയും അപ്പുണ്ണിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു. പള്‍സര്‍ സുനി അപ്പുണ്ണിയെ ഫോണില്‍ വിളിക്കുമ്ബോഴെല്ലാം ദിലീപും അടുത്തുണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *