KOYILANDY DIARY.COM

The Perfect News Portal

കാത്തിരുന്നുകിട്ടിയ കുരുന്നുകളെ താലോലിക്കാനാകാതെ അമ്മയ്ക്ക് അപ്രതീക്ഷിത മരണം

പ്രാര്‍ത്ഥനയും ചികിത്സയുമായി കാത്തിരുന്നത് 18 വര്‍ഷത്തോളം. ഒടുവില്‍ കാത്തിരുന്ന് കാത്തിരുന്ന് ലഭിച്ചത് ഇരട്ടക്കുട്ടികള്‍ . വിധി പിന്നെയും ക്രൂരനായി പൊന്നോമനകളെ കാണ്ട് കൊതിതീര്‍ക്കാനാകാതെ ആ അമ്മയ്ക്ക് അപ്രതീക്ഷിത മരണം.

കുമാരകത്താണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷമായിരുന്നു. ഏറെ കാത്തിരുന്ന് ചികിത്സകള്‍ക്ക് ശേഷമാണ് കുമാരകത്ത പറത്തറ വീട്ടില്‍ ശിശുപാലന്റെ ഭാര്യ ഷീബ ഗര്‍ഭിണിയായത്. ഒരു കുഞ്ഞിനായി ആഗ്രഹിച്ച്‌ ഒടുവില്‍ രണ്ടു കുഞ്ഞുങ്ങളെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും . കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറവായതിനാല്‍ ഇന്‍ക്യുബേറ്ററിലായിരുന്നു. ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക്

പോകുന്നതിന് തയ്യാറാകുന്നതിനിടെ ഷീബയ്ക്ക് ദേഹാശ്യസ്ത്യം അനുഭവപ്പെടുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാത്തിരുന്നുകിട്ടിയ കുരുന്നുകളെ താലോലിക്കാനാകാതെ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തില്‍ കണ്ണീര്‍വാര്‍ക്കുകയാണ് കുടുംബം.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!