KOYILANDY DIARY

The Perfect News Portal

കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം കണ്ടെത്തി

കോട്ടയം: കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന്​ സമീപത്തെ പാറക്കുളത്തില്‍​ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങളാണ്​ പനച്ചിക്കാട്ട്​ പുലിയാട്ടുപാറക്കുളത്തില്‍ കണ്ടെത്തിയത്​.

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാനില്ലെന്ന്​ ചിങ്ങവനം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തെരച്ചില്‍ തുടരുന്നതിനിടെയാണ്​ രാവിലെ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടത്​. ചിങ്ങവനം പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയി മോര്‍ച്ചറിയിലേക്ക്​ മാറ്റി. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിട്ടുണ്ട്.​സാമ്ബത്തിക ബാധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ്​ സൂചന.

Leave a Reply

Your email address will not be published. Required fields are marked *