KOYILANDY DIARY

The Perfect News Portal

കാഞ്ഞിരപ്പള്ളിയില്‍ സിപിഐ എം ഓഫീസിനു ആര്‍എസ്‌എസ് തീയിട്ടു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന് ആര്‍എസ്‌എസ് അക്രമികള്‍ തീയിട്ടു . ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം .രണ്ടു ദിവസങ്ങളായി കാഞ്ഞിരപ്പള്ളി മേഖലയില്‍ ആര്‍എസ്‌എസ് പരക്കെ അക്രമം അഴിച്ചു വിട്ടിരിക്കുകയായിയാണ് .

നിരവധി സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച ആര്‍എസ്‌എസ് ക്രിമിനലുകള്‍ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയേയും പ്രവര്‍ത്തകരേയും ആര്‍എസ്‌എസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു . കാഞ്ഞിരപ്പള്ളി ബാലസംഘം ഏരിയ സെക്രട്ടറി അലന്‍ കെ ജോര്‍ജിന്റെ വീടും അക്രമികള്‍ അടിച്ചു തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *