KOYILANDY DIARY

The Perfect News Portal

കര്‍ഷകനെ കാട്ടു പന്നിക്കൂട്ടം ആക്രമിച്ചു

പേരാമ്പ്ര: പുലര്‍ച്ചെ സ്വന്തം കൃഷിയിടത്തില്‍ റബ്ബര്‍ ടാപ്പിംഗിനെത്തിയ കര്‍ഷകനെ കാട്ടു പന്നിക്കൂട്ടം ആക്രമിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്’ ആറാം വാര്‍ഡില്‍പെട്ട മുതുകാട് ചെങ്കോട്ടക്കൊല്ലി കോളനിയിലെ കണിയാത്ത് രാജന്‍ (55) ആണ് ആക്രമിക്കപ്പെട്ടത്. വലതുകാലിനും കൈക്കും തലക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കാലിനും കൈക്കും എല്ലുകള്‍ക്കു പൊട്ടലുമുള്ള രാജന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *