KOYILANDY DIARY

The Perfect News Portal

വനിതാ ഡോക്ടറുടെ കണ്ണില്‍നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു

കോഴിക്കോട്: കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ വനിതാ ഡോക്ടറുടെ കണ്ണില്‍നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു. 120 മി.മീ. നീളമുള്ള ഡൈറോഫൈലേരിയ ഇനത്തില്‍പ്പെട്ട ജീവനുള്ള വിരയെയാണ് പുത്തലത്ത് കണ്ണാശുപത്രിയില്‍ വച്ച്‌ ശസ്ത്രക്രിയയിലൂടെ ഡോ. സുരേഷ് പുറത്തെടുത്തത്. ഒരു മാസമായി കണ്ണിന് വേദനയും ചുവപ്പും വെള്ളമൊലിക്കലുമായി പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നു.

പുത്തലത്ത് കണ്ണാശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കണ്ണിന്റെ ആവരണമായ കണ്‍ജന്‍ക്ടൈവയില്‍ ജീവനുള്ള വിരയെ കണ്ടെത്തിയത്. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വിരയെ പുറത്തെടുക്കുകയും ചെയ്തു.ഡോഗ് ഹാര്‍ട്ട് വേം അഥവാ ഡൈറോഫൈലേരിയ ഇനത്തില്‍പ്പെട്ട ഈ വിര അപൂര്‍വമായാണ് മനുഷ്യരില്‍ കടന്നു കൂടാറുള്ളതെന്ന് ഡോ. സുരേഷ് പുത്തലത്ത് പറഞ്ഞു.

കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് കണ്‍പോളകളിലോ കണ്‍ജന്‍ക്ടൈവയിലോ നേത്രാന്തര ഭാഗങ്ങളിലോ ഇവ പ്രത്യക്ഷപ്പെട്ടേക്കാം. രണ്ട് മാസം മുന്‍പ് ഇതേ ഇനത്തില്‍പ്പെട്ട വിരയെ മറ്റൊരു വനിതയുടെ കണ്ണില്‍നിന്ന് ശസ്ത്രക്രിയയിലൂടെ ഡോ. ശിശിര ശിവന്‍ പുറത്തെടുത്തിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുപേരും പൂര്‍ണസുഖം പ്രാപിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *