KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കേളകം നരിക്കടവ് സ്വദേശി അഞ്ചാനിക്കല്‍ ബിജുവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും കൃഷിയിടത്തിലിറങ്ങിയ ആനയെ ബിജുവും ജ്യേഷ്ഠനും ചേര്‍ന്ന് തുരത്താന്‍ ശ്രമിക്കുന്നതിനിടെ തിരിഞ്ഞെത്തിയ ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഓടുന്നതിനിടെ ബിജു മരത്തില്‍ തടഞ്ഞ് വീണതോടെയാണ് കാട്ടാനയുടെ പിടിയിലകപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേളകത്ത് ഇന്ന് ജനകീയ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *