KOYILANDY DIARY

The Perfect News Portal

കഞ്ചാവ് വില്‍പ്പനക്കിടെ ഒറീസ സ്വദേശി പിടിയില്‍

തളിപ്പറമ്പ്: പൊതികളാക്കി വിൽപ്പനക്കെത്തിച്ച 270 ഗ്രാം കഞ്ചാവ് സഹിതം ഒറീസ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ ധം കനാൽ ജില്ലയിലെ നബ കിശോർ പൂർ സ്വദേശി പിന്റുമൊഹന്തി (26) നെയാണ് പ്രിൻസിപ്പൽ എസ് ഐ പി.എ. ബിനു മോഹന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പത്ത് ഗ്രാമിന്റെ പേക്കറ്റുകളാക്കിയാണ് മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്താൻ ഇയാൾ കഞ്ചാവുമായി എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ്‌ ഇയാളെ കയ്യോടെ പിടികൂടി. കൂടെയുണ്ടായിരുന്ന സഹായി ഓടി രക്ഷപ്പെട്ടു.

ഇയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അഞ്ച് വർഷം മുമ്പ് ഒറീസയിൽ നിന്നെത്തിയ ഇയാൾ ഒറീസയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

Advertisements

പിന്റുമൊഹന്തിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കണ്ണൂരിൽ കഞ്ചാവ് എത്തിക്കുന്ന ഒറീസ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *