KOYILANDY DIARY

The Perfect News Portal

ഓണപ്പുടവ വിതരണം ചെയ്തു

കൊയിലാണ്ടി: ഓണാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച്  നിർദ്ധനരായ കുടുംബങ്ങൾക്ക് പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു. മലബാർ ഡവലപ്പ്മെൻ്റ് ഫോറം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പി.കെ. കബീർ സലാല, ബാലൻ അംമ്പാടി എന്നിവർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ  എം.ഡി.എഫ് കൊയിലാണ്ടി ചാപ്റ്റർ പ്രസിഡൻ്റ് എം. റഷീദ്‌, എം. ഡി.എഫ് മുഖ്യ രക്ഷാധികാരി അബ്ദുൾ റഷീദ്, അഹമ്മദ്‌ മൂടാടി ,സെക്രട്ടറി പി.സച്ചിദാനന്ദ്, ഉണ്ണികൃഷ്ണൻ തിരൂലി, സി.വി. അനസ്, ട്രഷറർ ഉഷ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *