KOYILANDY DIARY

The Perfect News Portal

ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ എം. ലീലാവതിക്ക്

തിരുവനന്തപുരം: ഒ എൻ വി സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ എം. ലീലാവതിക്ക്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും, പ്രഭാവർമ്മ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.

മഹാകവി ഒ എൻ വി യുടെ സ്മരണ മുന്നിർത്തി സ്ഥാപിച്ചിട്ടുള്ള ഒ എൻ വി കൾച്ചറൽ അക്കാദമി വർഷം തോറും നല്കുന്ന പുരസ്കാരം മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ്.

മലയാളസാഹിത്യ നിരൂപണരംഗത്തെ സർഗ്ഗ ദീപ്തമായ ഈ വ്യക്തിത്വം വിമർശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നിൽക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *