KOYILANDY DIARY

The Perfect News Portal

ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്‌: പികെ ഫിറോസ്

കുന്ദമംഗലം: ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും അതിനാല്‍ പൊതുപ്രവര്‍ത്തന രംഗം മൂല്യാധിഷ്ടിതമാവണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് മടവൂര്‍ പഞ്ചായത്ത് കമ്മറ്റി പറപ്പാറ മലയില്‍ സംഘടിപ്പിച്ച യൂത്ത് സ്റ്റെപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും ചില പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സമീപനം ധാര്‍മികതയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. രാഷട്രീയ പാര്‍ട്ടികളിലും അതുവഴി ജനാധിപത്യത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം പോലും ഇത്തരം നീക്കങ്ങള്‍ തകര്‍ത്തെറിയും. ഇവിടെയാണ് മുസ്ലിം ലീഗ് മുന്നോട്ടു വെക്കുന്ന ജന സേവനത്തിന്റേയും നന്മയുടെയും കാരുണ്യത്തിന്റയുംരാഷ്ട്രീയം പ്രസക്തമാകുന്നതെന്നും ഇത് രാജ്യമൊന്നടങ്കം സ്വീകരിക്കപ്പെടുകയാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് നടത്താന്‍ തീരുമാനിച്ച പൊളിറ്റിക്കല്‍ എമ്പവര്‍മെന്റ് പദ്ധതിയുടെ രൂപ രേഖ നൗഫല്‍ പുല്ലാളൂര്‍ അവതരിപ്പിച്ചു. മജീഷ്യന്‍ രംഗത്തെ ഏറ്റവും മികച്ച അവാര്‍ഡായ ‘സുവര്‍ണവിസ്മയ’ കരസ്ഥമാക്കിയ മജീദ് മടവൂരിനെ പരിപാടിയില്‍ ആദരിച്ചു.ജനറൽ സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറര്‍ മുനീര്‍ പുതുക്കുടി നന്ദിയും പറഞ്ഞു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *