KOYILANDY DIARY

The Perfect News Portal

രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉത്തര്‍പ്രദേശ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍

ലക്നൗ: പൊതുപരിപാടിക്കിടെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍(ഹോംഗാര്‍ഡ്) സൂര്യ കുമാര്‍ വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഐപിസ് ഉദ്യോഗസ്ഥരിലൊരാളായ സൂര്യ കുമാര്‍ സംസ്ഥാനത്തെ പോലീസ് ചീഫാകാന്‍ തയ്യാറാകവെയാണ് പ്രതിജ്ഞ വിവാദമായത്.

1982 ബാച്ച്‌ ഐപിസ് ഉദ്യോഗസ്ഥനായ സൂര്യ കുമാര്‍ ലക്നൗ യൂണിവേഴ്സിറ്റിയില്‍ അഖില ഭാരതീയ സമഗ്ര വിചാര്‍ മഞ്ച് നടത്തിയ രാം മന്ദിര്‍ നിര്‍മാണ്‍ സമസ്യ ഏവം സമാധാന്‍ എന്ന പരിപാടിക്കിടെയാണ് പ്രതിജ്ഞ ചൊല്ലിയത്.

‘നമ്മള്‍ രാമഭക്തര്‍ ഇന്ന് ഈ വേദിയില്‍ പ്രതിജ്‍ഞയെടുക്കുന്നു,രാമക്ഷേത്രം എത്രയും പെട്ടെന്ന് പണിതുയര്‍ത്തുമെന്ന്. ജയ് ശ്രീറാം.’ എന്നതായിരുന്നു പ്രതിജ്ഞ. താന്‍ ക്ഷണിക്കപ്പെട്ട അതിഥിയായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും രാമക്ഷേത്ര വിവാദത്തിന് സൗഹാര്‍ദ്ദപരമായ ഒരു പരിഹാരമെന്ന അര്‍ത്ഥത്തിലാണ് പരിപാടിയെന്നും പ്രതിജ്‍ഞ വിവാദമായതിനെ തുടര്‍ന്ന് സൂര്യകുമാര്‍ വിശദീകരണകുറിപ്പില്‍ പറഞ്ഞു.

Advertisements

പരിപാടിയുടെ പകുതി ഭാഗം മാത്രമാണ് വീഡിയോയില്‍ ഉള്ളതെന്നും സുപ്രീം കോടതിയാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ വിധി പറയെണ്ടതെന്നും സൂര്യകുമാര്‍ പറഞ്ഞു.

എന്നാല്‍ ഐപിഎസ് വൃത്തങ്ങള്‍ കുമാറിന്‍റെ പ്രവൃത്തിയെ വിമര്‍ശിച്ചു. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നിഷ്പക്ഷതയെയും സുതാര്യതയെയും ധര്‍മ്മത്തെയും ഇകഴ്ത്തികാണിച്ചതില്‍ ഞങ്ങള്‍ വിയോജിക്കുന്നതായി ഐപിഎസ് അസോസിയെഷന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇന്ത്യന്‍ പോലീസ് സര്‍വീസ് സെന്‍ട്രല്‍ അസോസിയേഷന്‍ പറഞ്ഞു.

സൂര്യകുമാറിന്റേത് പോലീസ് ഉദ്യോഗസ്ഥന് ചേരാത്ത പ്രവൃത്തിയാണെന്ന് റിട്ടയര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനും ഉത്തര്‍പ്രദേശ് മുന്‍ ഡിജിപിയുമായ എകെ ജെയ്ന്‍ പറഞ്ഞു. ഗവണ‍മെന്റ് ഉദ്യോഗസ്ഥര്‍ സ്വകാര്യപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല.എല്ലാ മതപരമായ പരാമര്‍ശങ്ങള്‍ നടത്തും മുന്‍പ് ഔദ്യോഗിക പദവികള്‍ ഒഴിവാക്കെണ്ടതാണ്.ഇത്തരം പ്രതിജ്‍ഞയെടുക്കാന്‍ സൂര്യകുമാര്‍ വിരമിക്കുന്നത് വരെ കാത്തിരിക്കണമെന്നും എകെ ജെയ്ന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *