KOYILANDY DIARY

The Perfect News Portal

എ. ബി. ബര്‍ദനെ അനുസ്മരിച്ചു

കൊയിലാണ്ടി : മുതിര്‍ന്ന സി. പി. ഐ. നേതാവും മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ എ. ബി. ബര്‍ദന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി പഴയ സ്‌റാന്റില്‍ നടന്ന അനുശോചനയോഗം നഗരസഭാ ചെയര്‍മാന അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി. വി. സുധാകരന്‍, സി. പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം ടി. ഗോപാലന്‍, കോണ്‍ഗ്രസ്സ് എസ് ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രന്‍, എന്‍. സി. പി. നേതാവ് കെ. ടി. എം. കോയ, സി. പി. ഐ. നേതാക്കളായ ഇ. കെ. അജിത്ത്, എം. നാരായണന്‍ മാസ്റ്റര്‍, അഡ്വ: കെ. സുനില്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.