KOYILANDY DIARY

The Perfect News Portal

എസ്.എൻ.ഡി.പി യോഗം കോളേജിൽ ജാഗ്രതാ സമിതി രൂപീകരിച്ചു

കൊയിലാണ്ടി: കാലിക്കറ്റ് സർവ്വകലാശാല അവസാനവർഷ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തപ്പെടേണ്ട പരീക്ഷകളിൽ പാലിക്കേണ്ട നിർദേശങ്ങൾ വിശദമായി യോഗം ചർച്ച ചെയ്തു. അരോഗ്യ പ്രവർത്തകർ, നഗരസഭ അധികൃതർ, വാർഡ് കൗൺസിലർ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും, രക്ഷിതാക്കളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ ഡോ. സുജേഷ് സി.പി സ്വാഗതവും വാർഡ് കൗൺസിലർ സുമതി കെ.എം അധ്യക്ഷതയും വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായാ രാജീവൻ, ഷീബ, ഷിജിന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *