KOYILANDY DIARY

The Perfect News Portal

എളാട്ടേരിയിൽ 75 ലിറ്റർ വാഷും, 7 ലിറ്റർ ചാരായവും പിടികൂടി

കൊയിലാണ്ടി: എളാട്ടേരിയിൽ ഋതിക അംഗൻവാടിക്ക് സമീപം വ്യാജചാരായം വാറ്റുകയായിരുന്ന താഴേകോറോത്ത് കുനിയിൽ സൂരജ് (26) നെ കൊയിലാണ്ടി പോലീസ് പിടികൂടി നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പഴയ ഷെഡിൽ വെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്നും 75 ലിറ്റർ വാഷും, 7 ലിറ്റർ ചാരായവും വാറ്റുപുരണങ്ങളും പിടികൂടി.

കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സജു എബ്രഹാം, വി.എം.മോഹൻദാസ്, പി.വിജേഷ്, എ.എസ്.ഐ. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് തിക്കോടി, സുനി വിയ്യൂർ, സുനി ഇരിങ്ങത്ത്, റിജു കുമാർ, സുരേഷ് പുറക്കാട്, കെ.എം.മനോജ്, മണികണ്ഠൻ, ശ്രീലത, മനോജ് തുടങ്ങിയവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *