KOYILANDY DIARY

The Perfect News Portal

എന്‍എസ്‌എസ് യൂണിറ്റിറങ്ങി, നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീടായി

വടകര : ചെരണ്ടത്തൂര്‍ എം.എച്ച്‌.ഇ.എസ് കോളേജിലെ എന്‍എസ്‌എസ് യൂണിറ്റ് വിദ്യാര്‍ത്ഥികൾ മെയ്യും മനസ്സുമായി അധ്വാനിച്ചപ്പോള്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീടായി. മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന മൂന്ന് വീടുകളില്‍ രണ്ട് വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കുന്നത്തുകയിലും

ചെരണ്ടത്തൂരിലും നിര്‍മ്മാണം പൂർത്തിയായ 550 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീടുകളുടെ താക്കോര്‍ദാനം തിങ്കളാഴ്ച 11 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ മുഹമ്മദ് ബഷീര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുമെന്ന് കോളേജ് അധികൃതര്‍ വാത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *