KOYILANDY DIARY

The Perfect News Portal

ഇ. രാജഗോപാലൻ നായർ അനുസ്മരണം

കൊയിലാണ്ടി: അവിഭക്ത KPCC ആക്റ്റിംങ്ങ് പ്രസിഡൻറും, ദീർഘ കാലം സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന അഡ്വ. ഇ. രാജ ഗോപാലൻ നായരുടെ ഇരുപത്തി ഒമ്പതാം ചരമ വാർഷികം സമുചിതമായി ആചരിക്കാൻ അനുസ്മരണ സമിതിയുടെയും, NCP കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. 19 ന് കാലത്ത് 9 മണിക്ക് കൊല്ലം ചിറയ്ക്ക് സമീപമുള്ള വസതിയിൽ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് പുഷ്പാർച്ചന, വൈകിട്ട് 3 മണിക്ക് കൊയിലാണ്ടി സാസ്കാരിക നിലയത്തിൽ എൻഡോവ്മെൻ്റ് വിതരണം, അനുസ്മരണ പരിപാടി എന്നിവ നടക്കുo:

പരിപാടി സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉൽഘാടനം ചെയ്യും. ഇ.കെ വിജയൻ MLA, മുക്കം മുഹമ്മദ്, അഡ്വ. കെ. സത്യൻ, മുൻ മന്ത്രി സി.കെ നാണു, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് വി.വി സുധാകരൻ, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് വി. സത്യൻ എന്നിവർ പങ്കെടുക്കും. സംയുക്ത യോഗത്തിൽ അനുസ്മരണ സമിതി സെക്രട്ടറി ഇ.എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.എം കോയ, സി. രമേശൻ, ചേനോത്ത് ഭാസ്കരൻ, എം.എ ഗംഗാധരൻ, കെ.കെ ശ്രീശു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *