KOYILANDY DIARY

The Perfect News Portal

നവകേരള ശിൽപ്പശാലയ്‌ക്ക്‌ തുടക്കം

തിരുവനന്തപുരം: നവകേരള ശിൽപ്പശാലയ്‌ക്ക്‌ തുടക്കം. കേരളത്തിന്റെ കാർഷിക മേഖലയിലെ പ്രതിസന്ധിയും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്ന നവകേരള ശിൽപ്പ ശാലയ്‌ക്ക്‌ ഇ എം എസ്‌ അക്കാദമിയിൽ തുടക്കം. ‘കാർഷിക മേഖലയിൽ പുതിയ കൃഷി കെട്ടിപ്പടുക്കുന്നതിൽ കർഷക സംഘത്തിന്റെ പങ്ക്‌’ എന്ന മുഖ്യവിഷയം ആസ്‌പദമാക്കി കേരള കർഷക സംഘമാണ്‌ ശിൽപ്പശാല സംഘടിപ്പിക്കുന്നത്‌. രണ്ടുദിവസം നടക്കുന്ന ശിൽപ്പശാലയിലൂടെ ഉരുത്തിരിയുന്ന നിർദേശങ്ങൾ സർക്കാരിന്‌ സമർപ്പിക്കും. ‘കേരളത്തിലെ കാർഷികമേഖലയിലെ പ്രതിസന്ധി’ എന്ന വിഷയം അവതരിപ്പിച്ച്‌ അഖിലേന്ത്യാ കിസാൻ സഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു.

കർഷകസംഘം സംസ്ഥാന പ്രസിഡണ്ട് എം വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സ്വാഗതം പറഞ്ഞു.  ‘കേരളത്തിലെ കാർഷികാനുബന്ധ മേഖലകളിലെ പ്രതിസന്ധിയും കാരണങ്ങളും’ വിഷയത്തിൽ പ്രൊഫ. ആർ രാമകുമാർ, പ്രൊഫ. ജിജു പി അലക്‌സ്‌ എന്നിവർ ക്ലാസെടുത്തു. മന്ത്രി വി എൻ വാസവൻ പ്രത്യേക അവതരണം നടത്തി. തുടർന്ന്‌ ഭാവി ചുമതലകൾ എന്ന വിഷയത്തിൽ വിവിധ സെഷനുകൾ നടന്നു. 

ബുധൻ പകൽ 12.15ന്‌ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ പ്രത്യേക അവതരണം നടത്തും. ‘കർഷകസംഘത്തിന്റെ ചുമതലകൾ’ വിഷയത്തിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, എസ്‌ രാമചന്ദ്രൻപിള്ള, എം വിജയകുമാർ, വത്സൻ പനോളി എന്നിവർ സംസാരിക്കും.

Advertisements


Leave a Reply

Your email address will not be published. Required fields are marked *