KOYILANDY DIARY

The Perfect News Portal

ഇഷാന ഗോൾഡിൽ തീ പിടുത്തം

കൊയിലാണ്ടി> കൊയിലാണ്ടി ഇഷാന ഗോൾഡിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ പുക ഉയരുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരൻ ഉടൻതന്നെ ഉടമസ്ഥരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറിനുളളിൽ വടകരയിൽ നിന്നുളള രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ ഷട്ടർ ഉയർത്തി തീ അണയ്ക്കുകയായിരുന്നു. സീലിംങും ഫർണ്ണിച്ചറുകളും ഉൾപ്പെടെ ഉൾഭാഗം 75 ശതമാനവും കത്തി അമർന്നു. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.