KOYILANDY DIARY

The Perfect News Portal

ഇലക്ഷന്‍ കമ്മിഷന്‍ ബിജെപി നിയന്ത്രണത്തിലെന്ന പ്രസ്താവനയില്‍ അമിത് ഷായ്ക്ക് നോട്ടീസ്

ന്യൂഡല്‍ഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷന്‍പാര്‍ട്ടി നിയന്ത്രണത്തിലെന്ന ബംഗാള്‍ ബിജെപി നേതാവ് ജയ് ബാനര്‍ജിയുടെ പ്രസ്താവനയില്‍പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നോട്ടീസ്. വെള്ളിയാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കണം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ബിജെപി പാര്‍ട്ടിയുടെ കൈകളിലാണെന്നായിരുന്നു നടനും ബിജെപി നേതാവായ ജയ് ബാനര്‍ജി പറഞ്ഞത്. മയുരേശ്വരിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍തൃണമൂല്‍കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയതു ന്യായരഹിതമായ മാര്‍ഗങ്ങളിലൂടെയാണ്. പക്ഷേ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ അതു നടക്കില്ല. സൈന്യത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പു നടക്കുക. ബിജെപിയുടെ കൈകളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിഹാര്‍ തിരഞ്ഞെടുപ്പില്‍വിജയിച്ചു കഴിയുമ്പോള്‍ പശ്ചിമ ബംഗാളില്‍ ബുള്‍ഡോസര്‍ ഓടിക്കുമെന്നു ദേശീയ നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും ജയ് ബാനര്‍ജി പറഞ്ഞിരുന്നു.