KOYILANDY DIARY

The Perfect News Portal

ഇരുപത്തിനാല് ലക്ഷം രൂപയുടെ കുഴല്‍പണവുമായി മൂന്നു പേര്‍ പിടിയില്‍

വടകര: ഇരുപത്തിനാല് ലക്ഷം രൂപയുടെ കുഴല്‍പണവുമായി മൂന്നു പേരെ വടകര പൊലീസ് പിടികൂടി. വടകര പുത്തൂര്‍ സ്വദേശികളായ നരിക്കോട്ട് താഴക്കുനിയില്‍ എന്‍.ടി.കെ. റയീസ്, നരിക്കോട്ട് താഴക്കുനിയില്‍ ഇസ്മായില്‍, വടകര വില്ല്യാപ്പളളി മലയില്‍ മുസ്തഫ എന്നിവരാണ് വടകര ഡി.വൈ.എസ്.പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്.

ഇസ്മായിലും റയീസും പണവുമായി വടകരയില്‍ എത്തിയതായിരുന്നു. ഇവരെ അടക്കാത്തെരുവില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മുസ്തഫയ്ക്ക് കൊണ്ടുവന്ന പണമാണെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് മുസ്തഫയുടെ വില്ല്യാപ്പളളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെയും പിടികൂടിയത്. കുഴല്‍ പണ ഇടപാടുകള്‍ നടത്തിയ രേഖകളും പണം വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റും മുസ്തഫയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *