KOYILANDY DIARY

The Perfect News Portal

മടപ്പളളി ഗവ:കോളജ് ലൈബ്രറിക്ക് ഇസ്ലാമിക വിജ്ഞാനകോശം പതിപ്പുകള്‍ കൈമാറി

വടകര: മടപ്പളളി ഗവ:കോളജ് ലൈബ്രറിയിലേക്ക് ഐ.പി.എച്ച്‌ പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ ഇത് വരെ ഇറങ്ങിയ മുഴുവന്‍ വാള്യങ്ങളും ജമാഅത്തെ ഇസ്ലാമി വടകര ടൗണ്‍ ഹല്‍ഖ അംഗമായ ടി.പി സത്താര്‍ സാഹിബ് സംഭാവനയായി നല്കി. കോളജ് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ചിത്രലേഖയ്ക്ക് ഗ്രന്ഥത്തിന്റെ ഒന്നാം വാള്യം നല്കി പുസ്തക ദാന കര്‍മ്മം നിര്‍വ്വഹിച്ചു.

കോളജ് ലൈബ്രറിക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രന്ഥം വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ഗ്രന്ഥം സ്വീകരിച്ചു കൊണ്ട് പറഞ്ഞു. രാജേന്ദ്രന്‍ എടത്തുങ്കര , യു മൊയ്തു മാസ്റ്റര്‍, എഫ്.എം അബ്ദുളള , അബ്ദുറഹിമാന്‍ കൊറോമ്പളളി, കെ.വി ഫാറൂഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *