KOYILANDY DIARY

The Perfect News Portal

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) മരിച്ച നിലയില്‍

മുംബൈ:  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ഏകദിനങ്ങളുള്ള പരമ്ബരയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരത്തിന്റെ പിറ്റേ ദിവസമാണ് രാജേഷ് സാവന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഇന്ത്യ വിജയിച്ച സന്നാഹമത്സരത്തിനുശേഷം മുറിയില്‍ ഉറങ്ങാന്‍ പോയതായിരുന്നു രാജേഷ്. കാലത്ത് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹോട്ടല്‍മുറിയില്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടനെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

ഇയ്യിടെ ഇംഗ്ലണ്ട് ടീമിനെ നേരിട്ട ഇന്ത്യ എ ടീമിന്റെയും ഇറാനി ട്രോഫി നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെയും ട്രെയിനറായിരുന്നു രാജേഷ് സാവന്ത്. അതിന് മുന്‍പ് ലാല്‍ചന്ദ് രാജ്പുതിനാപ്പം അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *