‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി റിസോഴ്സ് പേഴ്സൺ ശില്പശാല സംഘടിപ്പിച്ചു
.
പയ്യോളി: പയ്യോളി നഗരസഭയും പരിസ്ഥിതി പയ്യോളിയും ചേർന്ന് വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി റിസോഴ്സ് പേഴ്സൺ ശില്പശാല നടന്നു. നഗരസഭയിലെ ഓരോ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം പേരാണ് ശില്പശാലയിൽ പങ്കെടുത്തത്. പരിശീലനം ലഭിച്ച ഇവരാണ് ഡിവിഷൻ തല കൺവെൻഷനുകളിലും ക്ലസ്റ്റർ തല കൺവെൻഷനുകളിലും ഹരിത ഭവനം ക്ലാസുകൾ നയിക്കുക. ശില്പശാല നഗരസഭ അധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി പയ്യോളി പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ ഹരിത ഭവനം ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷർ കെ ടി സിന്ധു, ഹൈറുനീസ, പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട്, കെ ടി രാജീവൻ, പി പി രമ്യ, ഇബ്രാഹിം തിക്കോടി, എ കെ ദേവദാസൻ, കെ ടി ജയകൃഷ്ണൻ, രാജൻ കൊളാവിപ്പാലം, റസിയ ഫൈസൽ, മുസദിക്ക് പയ്യോളി, ഇരിങ്ങൽ അനിൽ കുമാർ, വിമൽ പ്രസാദ്, എം അശോകൻ, ഇ പി സുഭാഷ്, കെ അശോകൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എല്ലാവരും ഹരിത ഭവനം പ്രതിജ്ഞയെടുത്തു.



