KOYILANDY DIARY

The Perfect News Portal

ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ അമിതവൈദ്യുത പ്രവാഹം: ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

കുറ്റ്യാടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ അമിതവൈദ്യുത പ്രവാഹം കാരണം വീടിന് തീപ്പിടിക്കുകയും ഗൃഹോപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. നരിക്കൂട്ടുംചാല്‍ തറപ്പുറത്ത് ജാനു അമ്മയുടെ വീടിനാണ് തീപിടിച്ചത്. ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. വീടിന്റെ അടുക്കള ഭാഗമാണ് ഭാഗികമായി കത്തി നശിച്ചത്. സ്വിച്ച്‌ ബോര്‍ഡുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *