KOYILANDY DIARY

The Perfect News Portal

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; വീഡിയോ കാണാം

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ ഇതിന് മുന്‍പ് തന്നെ ലഭിച്ചിരുന്നവെങ്കിലും തിങ്കളാഴ്ചയോടെയാണ് വലിയ രീതിയിലുള്ള വിള്ളല്‍ രൂപപ്പെട്ടത്.

കെനിയയിലെ പ്രധാന നഗരങ്ങിലൊന്നായ നരോക്കില്‍ ഭൂമിയെ രണ്ടായി പിളര്‍ന്നുകൊണ്ട് വലിയ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. പിളര്‍പ്പിന്റെ സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും കരുതിയതിലും വേഗത്തിലാണ് പിളര്‍പ്പ് രൂപപ്പെടുന്നതെന്ന് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നു.

ഭൂമി രണ്ടായി പിളര്‍ന്നതോടെ മഹിയുവില്‍ നിന്നും നാരോക്കിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ഇവിടെ ഭൂമി പിളര്‍ന്നിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *