അശ്ലീല വീഡിയോ വിറ്റ് പണം സമ്പാദിച്ചു; കെ എസ് യു നേതാവ് പ്രതിയായ മോർഫിങ് കേസിൽ കൂടുതൽ കണ്ടെത്തലുകൾ
.
തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ ആലപ്പുഴ സ്വദേശി സനീഷ് സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തി. മുഖ്യപ്രതിയും കെ എസ് യു നേതാവുമായ ശ്രീഹരി ടെലഗ്രാം ഗ്രൂപ്പിൽ പങ്കുവെക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റത് സനീഷാണ്. പണം കൈപ്പറ്റുന്നതിനായി ക്യു ആർ കോഡുകളും ഗ്രൂപ്പിലേക്ക് അയച്ചു നൽകി.

ഇതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ. അശ്ലീല വീഡിയോ നിർമ്മാണത്തിലും സനീഷിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സനീഷ്. അതേസമയം, തൃക്കാക്കര മോർഫിങ് കേസിലെ പ്രതി കെ എസ് യു നേതാവാണെന്ന വിവരം ചില മലയാള മാധ്യമങ്ങൾ മറച്ചുവെയ്ക്കുകയാണ്.

സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ പ്രതി ചില മാധ്യമങ്ങൾക്ക് വിദ്യാർത്ഥി മാത്രമാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാർ പ്രതിയായ എംഡിഎംഎ കേസിലും, രമ്യാ ഹരിദാസ് എംഎൽഎ യുമായി ബന്ധപ്പെട്ട സംഭവത്തിലും സമാന നിലപാട് തന്നെയാണ് വലതുപക്ഷ മാധ്യമങ്ങൾക്ക്.




