KOYILANDY DIARY

The Perfect News Portal

അയ്യായിരം രൂപയിലേറെ തുക നിക്ഷേപിക്കുന്നത് ഇനി ഒറ്റത്തവണമാത്രം

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണംകൊണ്ടുവന്നു. അയ്യായിരം രൂപയിലേറെ തുക ഒറ്റതവണമാത്രമേ ബാങ്ക് അക്കൗണ്ടില്‍ ഇനി നിക്ഷേപിക്കാനാകൂ. അതേസമയം, അയ്യായിരത്തിന് താഴെയുള്ള തുക എത്രതവണവേണമെങ്കിലും നിക്ഷേപിക്കാം. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് പുതിയതായി നിയന്ത്രണംകൊണ്ടുവന്നത്. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *