KOYILANDY DIARY

The Perfect News Portal

അമിത വണ്ണത്തിന്റെ പേരില്‍ നാണം കെടുത്തിയ പോലീസുകാരന്‍ ചികില്‍സയ്ക്കായി മുംബൈയിലെത്തി

മുംബൈ: അമിത വണ്ണത്തിന്റെ പേരില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ട്വിറ്ററിലൂടെ നാണം കെടുത്തിയ പോലീസുകാരന്‍ ചികില്‍സയ്ക്കായി മുംബൈയിലെത്തി. അന്‍പത്തിയെട്ടുകാരനായ ദൗലാത് രാം ജൊഗാവതാണ് മുംബൈയിലെ വി എല്‍ സി സി ക്ലിനിക്കിലെത്തിയത്.

180 കിലോ ഭാരമുള്ള ജൊഗാവതിന്റെ ചിത്രം ശോഭ ഡേ ട്വീറ്റ് ചെയ്തതോടെ നിരവധി ആശുപത്രികള്‍ ചികില്‍സ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരുന്നു. 2019ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജൊഗാവത് ഇതുവരെ ഇരുനൂറോളം പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്തതോടെ 1993 മുതലാണ് തന്റെ ശരീരഭാരം വര്‍ദ്ധിച്ചതെന്ന് ജൊഗാവത് പറയുന്നു. തന്നെ അപമാനിക്കാനായി തന്റെ ചിത്രം ട്വീറ്റ് ചെയ്ത ശോഭ ഡേ തന്റെ ചികില്‍സയ്ക്ക് പണം നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. പ്രമേഹ രോഗി കൂടിയാണ് ജൊഗാവത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *